Latest News

ഗൂഗിളിനെതിരെ സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി: സെര്‍ച്ച്‌ എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിളിനെതിരെ സിബിഐ കേസെടുത്തു. രാജ്യത്തെ തന്ത്രപ്രധാന മേഖലകളുടെ മാപ്പ്‌ തയ്യാറാക്കിയതിനാണ്‌ കേസെടുത്തത്‌. ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ മാപ്പത്തോണ്‍ എന്ന മല്‍സരത്തിന്റെ ഭാഗമായാണ്‌ തന്ത്രപ്രധാന മേഖലകള്‍ ഉള്‍പ്പെടുത്തി. മാപ്പ്‌ തയ്യാറാക്കിയത്‌. ഇതിനെതിരെ സര്‍വേയര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ കേസെടുത്തത്‌. എന്നാല്‍ ഏതൊക്കെ തന്ത്രപ്രധാന മേഖലകളാണ്‌ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയതെന്ന്‌ വ്യക്‌തമല്ല.

ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഡല്‍ഹി പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന്‌ കേസ്‌ ആഭ്യന്തരമന്ത്രാലയം സിബിഐക്ക്‌ കൈമാറുകയായിരുന്നു. ഗൂഗിള്‍ മാപ്പ്‌ തയ്യാറാക്കാന്‍ സര്‍വേയര്‍ ജനറല്‍ ഓഫ്‌ ഇന്ത്യയുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ അനുമതി തേടിയിട്ടില്ലെന്ന്‌ പരാതിയില്‍ വ്യക്‌തമാക്കി.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.