തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ വിവാദ പ്രസംഗം നടത്തിയ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ പൊലീസ് കേസെടുക്കാന്‍ സാധ്യത. ഇതിന് മുന്നോടിയായി അരുന്ധതി റോയി നടത്തിയ പ്രസംഗം അടങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് സംഘാടകരില്‍ നിന്നും ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച ശേഷം കേസെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്.വെങ്കിടേഷ് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലായ് 17 ന് കേരള യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച മഹാത്മ അയ്യങ്കാളി
അനുസ്മരണ സമ്മേളനത്തിലായിരുന്നു അരുന്ധതിയുടെ വിവാദ പ്രസംഗം. പ്രസംഗം പുറത്ത് വന്ന ശേഷം സ്പീക്കര്‍ ജി.കാര്‍ത്തികേയനായിരുന്നു അരുന്ധതിയുടെ പ്രസംഗത്തെ നിശിതമായി വിമര്‍ശിച്ച് രംഗത്ത് വന്നത്. ഇതോടെ സംഭവം വിവാദമാകുകയായിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ കഴിഞ്ഞ ദിവസം സിറ്റി പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം സംഘാടക സമിതി അദ്ധ്യക്ഷനും കേരള യൂണിവേഴ്‌സിറ്റി ഹിസ്റ്ററി വിഭാഗം മേധാവിയുമായ സുരേഷ് ജ്ഞാനേശ്വരനെ ഫോണില്‍ വിളിച്ച് പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സമ്മേളനം സംഘടിപ്പിച്ചത് യൂണിവേഴ്‌സിറ്റിയായതിനാല്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ആണെന്ന് പറഞ്ഞ് സുരേഷ് ജ്ഞാനേശ്വരന്‍ ഒഴിഞ്ഞുമാറി.
തുടര്‍ന്ന് കമ്മിഷണറുടെ ഓഫീസില്‍ നിന്നും ഔദ്യോഗികമായി ഇക്കാര്യത്തിന് യൂണിവേഴ്‌സിറ്റിക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദൃശ്യങ്ങളും സമ്മേളനത്തിന്റെ വിശദ വിവരങ്ങളും ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ശനിയാഴ്ച രജിസ്ട്രാര്‍ക്ക് പൊലീസ് കത്ത് നല്‍കുമെന്ന് കമ്മിഷണര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദൃശ്യങ്ങളും വിവരങ്ങളും ലഭിക്കുന്ന മുറയ്ക്ക് അവ പരിശോധിച്ച ശേഷം കേസെടുക്കേണ്ടതുണ്ടെങ്കില്‍ കേസെടുക്കുമെന്നാണ് പൊലീസ് ഭാഷ്യം. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കമ്മിഷണര്‍ അറിയിച്ചു.
Keywords: Karipur, Airport, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News