Latest News

ഉദുമ സഹകരണ പ്രസ് ഉദ്ഘാടനം ചെയ്തു


ഉദുമ: എം കുഞ്ഞമ്പുനായര്‍ സ്മാരക പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് മള്‍ട്ടി പര്‍പസ് ഇന്‍ഡസ്ട്രിയല്‍ സഹകരണ സംഘം ഉദുമ ഹൈസ്കൂള്‍ റോഡില്‍ പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. 

കെ ടി അച്യുതന്‍ സ്മാരക സഹകരണ ഓഫ്സെറ്റ് പ്രസ് കെ കുഞ്ഞിരാമന്‍ എംഎല്‍എയും ഫോട്ടോ അനാഛാദനം മുന്‍ എംഎല്‍എ പി രാഘവനും വിദ്യാര്‍ഥി കോര്‍ണര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരിയും ഉദ്ഘാടനം ചെയ്തു. ഫോട്ടോകോപ്പിയര്‍ പി കരുണാകരനും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം പി കെ വേണുഗോപാലനും ഡിടിപി സിസ്റ്റം പി ഇസ്മയിലും കട്ടിങ് മെഷീന്‍ എ അബ്ദുസമാദ്കുട്ടിയും ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍, ടി കെ അഹമ്മദ്ഷാഫി, എ കുഞ്ഞിരാമന്‍, പി ലക്ഷ്മി, പി വി ഭാസ്കരന്‍, കെ ഗോപാലന്‍, ഗീത ഗോവിന്ദന്‍, കെ വി ബാലകൃഷ്ണന്‍, വാസു മാങ്ങാട് എന്നിവര്‍ സംസാരിച്ചു. കെ സന്തോഷ്കുമാര്‍ സ്വാഗതവും യു സുധാകരന്‍ നന്ദിയും പറഞ്ഞു. 

Keywords:Kasargod, Udma,Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.