Latest News

ഈദുല്‍ ഫിത്വര്‍ മാനവ ഐക്യത്തിന്റെയും സഹോദര സ്‌നേഹത്തിന്റെയും ഉദാത്തമായ സന്ദേശം: കല്ലട്ര മാഹിന്‍ ഹാജി

മേല്‍പ്പറമ്പ: സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പൊന്‍വെട്ടമായി ഷന്നെത്തിയ ഈദുല്‍ ഫിത്വര്‍ മാനവ ഐക്യത്തിന്റെയും സഹോദര സ്‌നേഹത്തിന്റെയും ഉദാത്തമായ സന്ദേശമാണ് നല്‍കുന്നത് എന്ന് കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

ഈദിന്റെ സന്തോഷങ്ങളും ആഹ്‌ളാദങ്ങളും ജാതി മത ഭേതമന്യേ പങ്കുവെക്കപ്പെടണം. വിശിഷ്യാ സാമുദായിക ധ്രുവീകരണവും സാമൂഹിക ബന്ധങ്ങളില്‍ ശൈഥില്യങ്ങളും സൃഷ്ടിക്കുവാനുള്ള ബോധാപൂര്‍വമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം പങ്കുവേക്കലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട് .

നാം പെരുന്നാളിന്റെ സന്തോഷത്തില്‍ മുഴുകുംമ്പോളും ജീവിതം തന്നെ നിഷേധിക്കപ്പെട്ട ഗാസയിലെ കുരുന്നുകള്‍ അഭയാര്ഥി ക്യാമ്പുകളിലും ജയിലറകളിലുമൊക്കെയായി കഴിയുന്ന നിരപരാധികളായ സഹോദരീ സഹോദരങ്ങളെ കൂടി ഒര്‍ക്കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂടിചെര്‍ത്തു .


Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.