Latest News

കണ്ണൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്നു മരണം

കണ്ണൂര്‍: കല്യാശേരിക്ക് സമീപം കണ്ണപുരത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നു യുവാക്കള്‍ മരിച്ചു. കണ്ണപുരത്തിനു സമീപം ദേശീയപാതയിലാണ് അപകടം. ഇരണാവ് സ്വദേശികളായ റഷില്‍ഖാന്‍ (23), സഹദ്(25), ഷക്കീര്‍(24) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഒരു ബസിനെ മറികടക്കുമ്പോള്‍ എതിരെ വന്ന മറ്റൊരു ബസിടിക്കുകയായിരുന്നു. സബൈക്ക് മറികടന്നെത്തുന്നത് കണ്ട ബസ് വെട്ടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും അപകടത്തില്‍പെടുകയായിരുന്നു. നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചു നിന്ന ബസിലെ യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

Keywords: Kannur,  Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.