Latest News

ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് യുവതി കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാട്ടാക്കട: ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് കത്തി കൊണ്ട് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ പൊലീസെത്തി ആശുപത്രിയിലാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.

കൊല്ലം കൊട്ടിയം കണ്ണനല്ലൂര്‍ പുലിപ്പാറക്കോണം സ്വദേശിനി ജാസ്മിനാണ് (21) ബുധനാഴ്ച രാവിലെ ഏഴരയോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാട്ടാക്കട മഠത്തിക്കോണം സന്തോഷ് ഭവനില്‍ സന്തോഷാണ് ഇവരുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ ശേഷം കാട്ടാക്കടയിലെ ഭര്‍തൃവീട്ടില്‍ കഴിയവെ, ജാസ്മിന്‍ മറ്റൊരു യുവാവുമായി പ്രണയത്തിലായത്രേ. ഇക്കാര്യം വീട്ടിലറിഞ്ഞ് വഴക്കായി. തുടര്‍ന്ന് ഭര്‍ത്താവ് ജാസ്മിനെ കൊട്ടിയത്തെ വീട്ടില്‍ കൊണ്ടാക്കി. കൊട്ടിയത്തെ വീട്ടില്‍ കഴിയവെ ജാസ്മിന്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഇതറിഞ്ഞ ഭര്‍ത്താവ് ഭാര്യാഭവനത്തിലെത്തി ഭാര്യയെ സമാശ്വസിപ്പിച്ച് കാട്ടാക്കടയിലെ വീട്ടിലേയ്ക്ക് ചൊവ്വാഴ്ചയാണ് വിളിച്ചുകൊണ്ടുവന്നത്. വീട്ടിലെത്തിയ ശേഷം ഇരുവരും വീണ്ടും വഴക്കിട്ടതായി പറയുന്നു. ഏതായാലും ബുധനാഴ്ച രാവിലെ കഴുത്തറുക്കുന്നത് കണ്ട സന്തോഷ് ഓടി പൊലീസ് സ്‌റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. ഇതനുസരിച്ച് പൊലീസ് എത്തിയാണ് ജാസ്മിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.


Keywords: Suicide Attempt, wife, Hospital, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.