Latest News

ബദറുദ്ദീന്‍ വധക്കേസിലെ പത്തുപ്രതികളെയും കോടതി വെറുതെവിട്ടു

മംഗലാപുരം: വിവാദംസൃഷ്ടിച്ച ബദറുദ്ദീന്‍ വധക്കേസിലെ പത്തുപ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ബണ്ട്വാളിലെ ഗണേശ്, മകന്‍ കിഷന്‍, കല്ലഡ്ക ജീവന്‍, പ്രവീണ്‍, മിഥുന്‍, രവിരാജ്, മഞ്ചുനാഥ്, ലോയല്‍ ഡിസൂസ, മരഗത ഗോപിനാഥ്, സച്ചു എന്നിവരാണ് തെളിവുകളുടെ അഭാവത്തില്‍
കുറ്റവിമുക്തരായത്.

2011 മാര്‍ച്ച് അഞ്ചിനായിരുന്നു സംഭവം. ബണ്ട്വാള്‍ കല്ലിഗെയിലെ കണപ്പതിത്തായ ദൈവസ്ഥാനയിലെ ഉത്സവം കണ്ടുനില്‍ക്കുകയായിരുന്ന ബദറുദ്ദീനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി റെയില്‍വേ ട്രാക്കില്‍വെച്ച് കുത്തിക്കൊന്നശേഷം മൃതദേഹം ദേശീയപാതയോരത്ത് ഉപേക്ഷിച്ചു എന്നായിരുന്നു കേസ്.
ഗണേശിന്റെ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന മകളോട് പ്രണയം തോന്നിയ ബദറുദ്ദീന്‍ കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഗണേശ് മറ്റുപ്രതികളുമായി ചേര്‍ന്ന് ബദറുദ്ദീനെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 

എന്നാല്‍, ഇതിന് യുക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു. മാത്രമല്ല, കേസില്‍ ഒട്ടേറെ വൈരുധ്യങ്ങളുമുണ്ട്. പല വാദങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഇക്കാരണം കൊണ്ട് പ്രതികളെ കുറ്റക്കാരെന്നുവിധിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.

Keywords: Manglore, Karndaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.