Latest News

ദുല്‍ക്കര്‍ നിത്യാമേനോന്‍ കൂട്ടുകെട്ടില്‍ 100 ഡെയ്‌സ് ഓഫ് ലൗ

തമിഴില്‍ മണിരത്‌നം ചിത്രത്തിലൂടെ ദുല്‍ക്കറും നിത്യാമേനോനും ഒന്നിക്കുമ്പോള്‍ മലയാളത്തിലും ഒരു ചിത്രം ഈ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്നുണ്ട്. സംവിധായകന്‍ കമലിന്റെ മകന്‍ ജനൂസ് മുഹമ്മദാണ് 100 ഡെയ്‌സ് ഓഫ് ലൗവിലൂടെ ഇരുവരെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഉദുമ പാലക്കുന്ന് സ്വദേശിയായ കെ.വി വിജയകുമാര്‍ നിമ്മിക്കുന്ന 100 ഡെയ്‌സ് ഓഫ് ലൗ അവസാനഘട്ട ചിത്രീകരണത്തിലാണ്.

ഓകെ കണ്‍മണിയെ പോലെ ഒരു പ്രണയകഥ തന്നെയാണ് 100 ഡെയ്‌സ് ഓഫ് ലൗ പറയുന്നത്. ബാംഗ്ലൂര്‍ പശ്ചാത്തലമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പത്രത്തിലെ കോളമിസ്റ്റായിട്ടാണ് ദുല്‍ക്കര്‍ വേഷമിടുന്നത്.നിത്യാമേനോന്‍ നായികയായി എത്തുമ്പോള്‍ ശേഖര്‍ മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രമാകുന്നത്.

പുതുതലമുറ ജീവിതവും പ്രണയവുമാണ് ആദ്യ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്ന് സംവിധാകന്‍ ജനൂസ് മുഹമ്മദ്. പ്രവീണ, വിനീത്, രാഹുല്‍ മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരും ചിത്രത്തലുണ്ട്.ഗോവിന്ദ് മേനോനാണ് സംഗീതം ഒരുക്കുന്നത്.മാര്‍ച്ച് അവസാനം ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.