Latest News

ഭാര്യയെ കടന്നുപിടിച്ചയാളെ ഭര്‍ത്താവ് അടിച്ചുകൊന്നു

ആലപ്പുഴ: യുവതിയെ കടന്നുപിടിച്ചയാളെ ഭര്‍ത്താവ് അടിച്ചുകൊന്നതായി പരാതി. പുന്നപ്ര സ്വദേശി വിപിന്‍ ദാസാണ് കൊല്ലപ്പെട്ടത്. അമ്പലപ്പുഴ സ്വദേശികളായ തോമസ്, സഹോദരന്‍ യേശുദാസ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

യേശുദാസിന്റെ ഭാര്യയെ കഴിഞ്ഞ ദിവസം വിപിന്‍ദാസ് കടന്നുപിടിച്ചെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് തോമസും, യേശുദാസും വിപിന്‍ദാസിന്റെ വീട്ടിലെത്തുകയും അവിടെവച്ച് ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കല്ലുകൊണ്ടുള്ള ഇടിയേറ്റാണ് വിപിന്‍ദാസ് കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണം തുടങ്ങി.


Keywords: Alappuzha, Murder Case, Police, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.