Latest News

സൗമ്യവധം: ഗോവിന്ദച്ചാമിയുടെ വധശിക്ഷയ്ക്കുള്ള സ്‌റ്റേ നീട്ടി

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷയ്ക്ക് അനുവദിച്ച സ്‌റ്റേ സുപ്രീം കോടതി നീട്ടി. കേസിലെ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

തൃശ്ശൂര്‍ അതിവേഗ കോടതിയാണ് സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. തുടര്‍ന്നാണ് വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ രേഖകള്‍ പരിശോധിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ആരായുകയും ചെയ്തശേഷമാവും ഗോവിന്ദച്ചാമിയുടെ ഹര്‍ജിയിലെ സുപ്രീം കോടതി വിധി.

Keywords:Delhi, Soumya Rape Case, Court, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.