Latest News

തൃക്കരിപ്പൂരിലെ ആദ്യകാല ഫുട്‌ബോള്‍ താരം യു .പി.ശാഹുല്‍ഹമീദ് നിര്യാതനായി

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലെ ആദ്യകാല പ്രശസ്ത ഫുട്‌ബോള്‍താരവും പരിശീലകനുമായിരുന്ന തങ്കയം തട്ടാനിച്ചേരിയിലെ യു.പി.ശാഹുല്‍ഹമീദ് (73) നിര്യാതനായി. യൂണിവേഴ്‌സല്‍ തൃക്കരിപ്പൂരിന്റെയും ബാംഗ്ലൂര്‍ ക്ലൂബ്ബിന്റെയും കളിക്കാരനായിരുന്നു. 

തൃക്കരിപ്പൂര്‍ ഗോള്‍ഡന്‍ സ്റ്റാര്‍ ക്ലബ്ബിന്റെ സ്ഥാപനകും ദീര്‍ഘകാലം പരിശീലകനുമായിരുന്നു. മലേഷ്യ, ദുബായ് എന്നിവിടങ്ങളില്‍ വ്യാപാരം നടത്തിയിരുന്നു. 

ഭാര്യ: എം.ടി.പി.ആയിഷ. മക്കള്‍: സാജിത, മുസ്തഫ (അബുദാബി), നാസിയ. മരുമക്കള്‍: എ.ഇസ്മമായില്‍ (ദുബായ്), ഹസീന, സി.അബ്ദുള്‍ ഖാദര്‍. സഹോദരങ്ങള്‍: അബ്ദുള്‍ഖാദര്‍, അബ്ദുള്ള (വയര്‍മാന്‍), ബീഫാത്തിമ, സുഹ്‌റ, മറിയുമ്മ.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.