തച്ചങ്ങാട്: സി.പി.എം മുസ്‌ലിം ലീഗ് സംഘര്‍ഷത്തിനിടെ മരിച്ച ഡിവൈഎഫ്ഐ കീക്കാനം യൂണിറ്റ് പ്രസിഡന്റ് ടി മനോജിന്റെ രണ്ടാം രക്തസാക്ഷി വാര്‍ഷിക ദിനാചരണം ഉദുമ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.
രാവിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തി അനുസ്മരണം യോഗം സംഘടിപ്പിച്ചു. സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ചന നടത്തി. കീക്കാനത്ത് സ്ഥാപിച്ച സ്മാരക സ്തൂപം സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം കുഞ്ഞിരാമന്‍ അധ്യക്ഷനായി.
ബ്ലോക്ക് പ്രസിഡന്റ് സി വി സുരേശന്‍ പതാക ഉയര്‍ത്തി. സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍, സംസ്ഥാനകമ്മിറ്റി അംഗം വി പ്രകാശന്‍, എം കുമാരന്‍, സിന്ധു പനയാല്‍, മധു മുതിയക്കാല്‍ എന്നിവര്‍ സംസാരിച്ചു. കെ ടി സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
തച്ചങ്ങാട് ജങ്ഷനില്‍ അനുസ്മരണ പൊതുയോഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വിനോദ്കുമാര്‍ പനയാല്‍ അധ്യക്ഷനായി. കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, കെ രാജ്മോഹന്‍ എന്നിവര്‍ സംസാരിച്ചു. എം കരുണാകരന്‍ സ്വാഗതം പറഞ്ഞു. അമ്പങ്ങാട് കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
Keywords:Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

