തൃക്കരിപ്പൂര്‍: കളിക്കളത്തില്‍ കണ്ണുനട്ട കാഴ്ചക്കാരുടെ ആരവമേറ്റിയിരുന്നു ശനിയാഴ്ച വേര്‍പിരിഞ്ഞ തൃക്കരിപ്പൂര്‍ തങ്കയത്തെ യു.പി. ഷാഹുല്‍ ഹമീദ്. മറ്റൊന്നും ഓര്‍ക്കാതെ ദിക്കും ദേശവും ഇല്ലാതെ പന്തുകളിക്കൊപ്പം പായുന്നഒരു ജനതയുടെ വികാരമായിരുന്നു പോയകാലത്ത് ഷാഹുല്‍ ഹമീദ്.
താരപ്പൊലിമയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഭൂപടത്തിലേക്ക് വളര്‍ന്ന തൃക്കരിപ്പൂരിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഷാഹുല്‍ ഹമീദിനു സ്വന്തമായ ഇടമുണ്ട്.
പതിറ്റാണ്ടുകള്‍ക്കപ്പുറം വടക്കെ മലബാറിലെ കളി മൈതാനങ്ങളില്‍ കളിക്കമ്പക്കാരുടെ ആവേശമായിരുന്ന യൂണിവേഴ്‌സല്‍ ക്ലബ്ബിന്റെ പടനായകനായ ഷാഹു, എതിരാളികളെ പ്രതിരോധിച്ച മതില്‍ക്കെട്ടായി. പിന്നീടു ഗോള്‍ഡന്‍ സ്റ്റാര്‍ ക്ലബ്ബിന്റെ സ്ഥാപകനും പരിശീലകനുമായി.

തൃക്കരിപ്പൂര്‍ നേടിയെടുത്ത എണ്ണമറ്റ ട്രോഫികളില്‍ ഷാഹുവിന്റെ കയ്യൊപ്പ് ചാര്‍ത്തിയവ ധാരാളം. രണ്ടു പതിറ്റാണ്ടോളം ഷാഹുവിന്റെ കളിമിടുക്കു കണ്ട കാഴ്ചക്കാര്‍, പിന്നീടു വന്ന കളിക്കാരില്‍ അദ്ദേഹത്തിന്റെ പരിശീലനമികവു കണ്ടു. പ്രായം വകവയ്ക്കാതെയും പന്തുകളിയെ സ്‌നേഹിച്ച ഷാഹുവിന്റെ വിയോഗം ഫുട്‌ബോള്‍ ഗ്രാമത്തിന് കനത്ത നഷ്ടമായി.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News