Latest News

പ്രമേഹ ചികില്‍സയ്ക്ക് സോഫ്റ്റ്‌വെയറുമായി മലയാളികളടങ്ങുന്ന സംഘം

മസ്‌കറ്റ്:  പ്രമേഹ ചികില്‍സയ്ക്കു സഹായകമായ സോഫ്റ്റ്‌വെയര്‍ മലയാളികളടങ്ങിയ ഗവേഷണ സംഘം വികസിപ്പിച്ചു.

അറബ് ഓപ്പണ്‍ സര്‍വകലാശാല ഒമാന്‍ ക്യാംപസിലെ പ്രിന്‍സിപ്പല്‍ റിസര്‍ചര്‍മാരായ കോട്ടയം സ്വദേശി പി.സി. ഷെറിമോന്റെയും ഡോ. യൂസഫ് അല്‍ തക്‌റോണിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഒമാനിലെ രോഗികള്‍ക്കായി 'ഓണ്‍ടോളജി ഡ്രിവന്‍ ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റം ഫോര്‍ ഡിറ്റക്ഷന്‍ ഓഫ് ഡയബറ്റിസ് ആന്‍ഡ് റിലേറ്റഡ് ഡിസീസസ് എന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. ഡോ. യൂസഫ് അല്‍ കാബി, ഡോ. രശ്മി കൃഷ്ണന്‍, വിനു ഷെറിമോന്‍ എന്നിവരും ഗവേഷണ സംഘത്തിലുണ്ടായിരുന്നു.

വൃക്ക, ഹൃദയ തകരാറുകളും രക്താതിസമ്മര്‍ദവും ഉണ്ടാകുമ്പോള്‍ പ്രമേഹം അവര്‍ക്ക് എത്രത്തോളം ഭീഷണിയാണെന്നു മുന്‍കൂട്ടി വിലയിരുത്താന്‍ സഹായിക്കുന്നതാണു സോഫ്റ്റ്‌വെയര്‍. മസ്‌കറ്റ് കോളജ്, ഹയര്‍ കോളജ് ഓഫ് ടെക്‌നോളജി, ഒമാന്‍ മെഡിക്കല്‍ സ്‌പെഷ്യല്‍റ്റി ബോര്‍ഡില്‍നിന്നുള്ള ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ സഹകരണവുമുണ്ടായിരുന്നു.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


Theme images by Bim. Powered by Blogger.