Latest News

മഹര്‍ 2015; ശനിയാഴ്ച രക്തദാനം നടത്തും

ബേക്കല്‍: ഏപ്രില്‍ 5 ന് ബേക്കല്‍ ഹദ്ദാദ് നഗറില്‍ നടക്കുന്ന 15 പാവപ്പെട്ട പെണ്‍കുട്ടികളുടെ സമൂഹ വിവാഹം മഹര്‍ 2015ന്റെ ഭാഗമായി ശനിയാഴ്ച മഹര്‍ പ്രവര്‍ത്തകര്‍ രക്തദാനം നടത്തും.

കാസര്‍കോട് ജനറല്‍ ആശുപത്രി ബ്‌ളഡ് ബാങ്കിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടി ശനിയാഴ്ച രാവിലെ 10 മണിക്ക് പളളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും.

മഹര്‍ കണ്‍വീനര്‍ അമീര്‍ മസ്താന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ വ്യാവസായി യു.കെ. യൂസഫ് , ഗംഗാധരന്‍ പാടി തുടങ്ങിയവര്‍ മുഖ്യാതിഥിയായിരിക്കും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും


Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.