Latest News

ഹാസ്യപരിപാടിയിലെ നടന്‍ ചമഞ്ഞു കല്യാണത്തട്ടിപ്പു നടത്തിയ യുവാവ് അറസ്റ്റില്‍

കളമശേരി: വിവാഹതട്ടിപ്പിനു ഗുരുവായൂര്‍ കോട്ടപ്പടി രായന്‍ മരക്കാര്‍ വീട്ടില്‍ കാദറിന്റെ മകന്‍ റഷീദിനെ (36) കളമശേരി പോലീസ് അറസ്റ്റ്‌ചെയ്തു. പത്രത്തിലെ വിവാഹപരസ്യം കണ്ടു കരുനാഗപ്പിള്ളി സ്വദേശിനി റെജീലയെ വിവാഹം ചെയ്തു കളമശേരി പത്തടിപ്പാലത്ത് വാടകവീട്ടില്‍ താമസിക്കുന്നതിനിടെ മലപ്പുറം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാന്‍ നീക്കം നടക്കുമ്പോഴാണ് അറസ്റ്റ്.

ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുന്നതായി റെജീല പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതിയുടെ വിവാഹത്തട്ടിപ്പുകള്‍ വെളിച്ചത്തു വന്നത്. പ്രമുഖ ടിവി ചാനലിലെ വാര്‍ത്താധിഷ്ഠിത ഹാസ്യപരിപാടിയിലെ നടനാണെന്നു പറഞ്ഞു സ്ത്രീകളുമായി ചങ്ങാത്തം കൂടുന്ന പ്രതി 14 വര്‍ഷം മുമ്പ് റെജീന എന്ന സ്ത്രീയെ വിവാഹം കഴിച്ചു മൂന്നു മാസം കഴിഞ്ഞപ്പോള്‍ ആഭരണങ്ങളും പണവുമായി മുങ്ങിയതായി പോലീസ് കണ്ടെടത്തി. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്.

കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിനി ഫാത്തിമയെ 2007ല്‍ വിവാഹം കഴിച്ചു. ഏഴു മാസത്തിനുശേഷം അവിടെനിന്നു പണവുമായി മുങ്ങി. ഈ ബന്ധത്തിലും ഒരു കുട്ടിയുണ്ട്. 2010ല്‍ വയനാട് സ്വദേശിനി ഫസീലയെ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. ഫസീലയെ പീഡിപ്പിച്ചതിനു വൈത്തിരി പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. മോഷണം നടത്തിയതിനു താമരശേരി സ്റ്റേഷനിലും കേസുണ്ട്. വൃക്ക വാഗ്ദാനം ചെയ്തുപണം തട്ടിയെടുക്കാന്‍ ശ്രമം നടത്തിയതായും വെളിവായിട്ടുണ്ട്. ഡിസിപി ആര്‍. നിശാന്തിനിയുടെ നിര്‍ദേശപ്രകാരം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ സേവ്യര്‍ സെബാസ്റ്റ്യന്റെ മേല്‍നോട്ടത്തിലായിരുന്നു അറസ്റ്റ്.


Keywords:Police, case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.