Latest News

തിളച്ച പഞ്ചസാരപ്പാനിയില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു

ന്യൂഡല്‍ഹി: അമ്മക്കൊപ്പം മാര്‍ക്കറ്റില്‍ പാല്‍ വാങ്ങാന്‍ പോയ മൂന്നു വയസ്സുകാരന്‍ തിളച്ച പഞ്ചസാരപ്പാനിയിയില്‍ വീണ് ദാരുണമായി മരിച്ചു. ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ ചൊവ്വാഴ്ച വൈകീട്ട് ആണ് സംഭവം.

അമ്മയുടെ ഒക്കത്തിരിക്കുകയായിരുന്ന ദേവിനെ പുറത്തുനിന്ന് വേഗതയില്‍ വന്ന ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമ്മ മകനെ പുറത്തേക്ക് വലിച്ചെടുത്തെങ്കിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ മരിച്ചു. 

അമ്മക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അപകടത്തിന് ഇടയാക്കിയ ഓട്ടോ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാളുടെ ഓട്ടോ പിടിച്ചെടുത്തിട്ടുണ്ട്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.