Latest News

പൂണെയില്‍ കനത്ത മഴയില്‍ മലയിടിഞ്ഞ് വീണ് 150 പേര്‍ കുടുങ്ങി

പൂണെ: കനത്ത മഴയില്‍ മലയിടിഞ്ഞ് വീണ് പൂണെയിലെ മാലിന്‍ ഗ്രാമത്തില്‍ 150 ഓളം ആളുകള്‍ കുടുങ്ങി. 50 ഓളം വീടുകള്‍ക്ക് മേലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. കനത്ത മഴയെത്തുടര്‍ന്ന് മലയിടിഞ്ഞ് മണ്ണും ചെളിയും വലിയ കല്ലുകളും വീടുകള്‍ക്ക് മേലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്താണ് അപകടമുണ്ടായത്.

കേന്ദ്ര ദുരിതാശ്വാസ സേനയും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മഴമൂലം രക്ഷാ പ്രവര്‍ത്തനത്തിന് തടസം നേരിടുന്നതായി ജില്ലാ കളക്ടര്‍ സൗരവ് റാവു അറിയിച്ചു. പൂണെയിലും പരിസരത്തും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്.


Keywords:Maharashtra, Poona, Obituary, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.