Latest News

ബേക്കല്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഷാര്‍ജയില്‍ ഈദ് സംഗമം സംഘടിപ്പിച്ചു

ഷാര്‍ജ:  ബേക്കല്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഷാര്‍ജയില്‍ ഈദ് സംഗമം സംഘടിപ്പിച്ചു. ഷാര്‍ജ കെ.എം.സി.സി ഓഫീസില്‍ നടന്ന സംഗമം ഷാര്‍ജ കെ.എം.സി.സി ജന.സെക്രട്ടറി അബ്ദുല്ല മല്ലശേരി ഉദ്ഘാടനം ചെയ്തു.

ബേക്കല്‍ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി മുഖേന നിര്‍മ്മിച്ചു നല്‍കുന്ന ബൈത്ത് റഹ്മ പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. പിതാവിന്റെ മരണം കാരണം ദുരിതത്തിലായ 3 കുട്ടികളുടെ പഠനത്തിനാവശ്യമായ മുഴുവന്‍ ചെലവുകളും കമ്മിറ്റി ഏറ്റെടുത്തു. മുസ്ലിം ലീഗില്‍ ചേര്‍ന്ന സി.കുഞ്ഞബ്ദുല്ല, ശിഹാബ് തായല്‍ എന്നിവരെ അബ്ദുല്ല മല്ലശേരി ഷോള്‍ അണിയിച്ചു സ്വീകരിച്ചു.

ബേക്കല്‍ ശാഖ കെ.എം.സി.സി ഭാരവാഹികളായി അബ്ദുല്ല കോട്ടക്കുന്ന് (പ്രസി.) അബ്ദുല്ല തായല്‍, അസീസ് എ.ആര്‍, ഇസ്മയില്‍ ബേക്കറി, റഷീദ് കോട്ടക്കുന്ന്, റഹൂഫ് ബേക്കല്‍, സിറാജുദ്ധീന്‍ സീസണ്‍ (വൈസ്.പ്രസി.), രിഫാഹി.ബി.എം.(ജന.സെക്ര.) ഹമീദ് കോട്ടക്കുന്ന്, ഷമീം ബി.എം,ഷെരീഫ് പി.എം, സുബൈര്‍ കടപ്പുറം,അഷ്‌റഫ് കെ.ട്ടി (ജോ.സെക്ര.) റഷീദ് ട്ടി.(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

അബ്ബാസ് ട്ടി. അധ്യക്ഷത വഹിച്ചു. അബ്ദുല്ല കമാംപാലം, ത്വാഹ ചെമനാട്, ഷാഫി തച്ചങ്ങാട്, ഹനീഫ കോട്ടക്കുന്ന്, സലിം എ.ആര്‍, ഗഫൂര്‍ കടപ്പുറം, ഖാദര്‍ തായല്‍, മന്‍സൂര്‍ ബി.എം പ്രസംഗിച്ചു. ഗഫൂര്‍ ബേക്കല്‍ സ്വാഗതവും എ.ആര്‍ അസീസ് നന്ദിയും പറഞ്ഞു.

Keywords: KMCC, Bekal, Kasaragod, Sharjah, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.