Latest News

ശക്തമായ കാറ്റില്‍ മരം വീണ് ഉദുമയില്‍ വീട് തകര്‍ന്നു

ഉദുമ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ മരം വീണ് ഉദുമയില്‍ വീട് തകര്‍ന്നു. ഉദുമയിലെ കെ.വി.ജാനകിയുടെ ഓടു മേഞ്ഞ വീടിനുമുകളിലാണ് വെള്ളിയാഴ്ച രാത്രി തൊട്ടടുത്ത തറവാട്ടിലെ നാഗക്കാവിലെ മഞ്ചാടിമരം കടപുഴകി വീണത്.

വീട് പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ ആളപായമുണ്ടായില്ല. 2ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.




Keywords: Udma, Kasargod, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.