കണ്ണൂര്‍: പെരുമ്പയില്‍ നിന്ന് നീലേശ്വരത്തേക്കുള്ള കാര്‍യാത്രയ്ക്കിടെ യാത്രക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന ഉളളാള്‍ സ്വദേശികളെ പെരിങ്ങോം പോലീസ് പിടികൂടി. മംഗലാപുരം ഉള്ളാള്‍ സ്വദേശികളായ സുല്‍ഫാന്‍(19), നിസാര്‍(20), അന്‍സാര്‍(19), ഇര്‍ഷാദ്(19) എന്നിവരെയാണ് പോലീസ് സാഹസികമായി പിടികൂടിയത്.
നീലേശ്വരത്തെ വേണുഗോപാലനെയാണ് ആക്രമിച്ച് 1,450 രൂപ തട്ടിയെടുത്തത്. വെള്ളിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. പെരുമ്പയില്‍ വാഹനം കാത്തുനിന്ന വേണുഗോപാലനോട് കാര്‍നിര്‍ത്തി പ്രതികള്‍ മംഗലാപുരത്തേക്കുള്ള വഴി ചോദിച്ചു. തുടര്‍ന്ന് നീലേശ്വരത്ത് ഇറക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. കരിവെള്ളൂരിലെത്തിയപ്പോള്‍ ആക്രമിച്ച് പണം കവര്‍ന്ന് കാറില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. ഉടന്‍തന്നെ വേണുഗോപാലന്‍ വിവരം പെരിങ്ങോം പോലീസിനെ അറിയിച്ചു.
പുലര്‍ച്ചെ രണ്ടിന് പ്രതികളുടെ കാര്‍ പെരിങ്ങോം പോലീസ് സ്റ്റേഷനുമുന്നിലൂടെ പോകുന്നതുകണ്ട് പോലീസ് പിന്തുടര്‍ന്നെങ്കിലും ഇവരെ പിടികൂടാനായില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച രാവിലെ അഞ്ചിന് ഹാജിമുക്ക് മസ്ജിദ് പരിസരത്ത് പ്രതികളെയും കാറും പോലീസ് കണ്ടെത്തിയത്. പോലീസിനെ കണ്ട പ്രതികള്‍ വാഹനം ഉപേക്ഷിച്ച് ഓടി. കുണ്ടതടം ഭാഗത്തേക്ക് ഓടിയ ഇവര്‍ പയ്യന്നൂര്‍ ബസ്സില്‍ക്കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ബസ്സില്‍ പാടിയോട്ടുചാലില്‍നിന്ന് ഇവരെ പോലീസ് പിടികൂടുകയായിരുന്നു.
പെരുന്നാള്‍ദിവസം ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു ഇവര്‍. മടങ്ങിവരുമ്പോള്‍ വാഹനത്തില്‍ പെട്രോള്‍ അടിക്കാന്‍ പണം ഇല്ലാത്തതിനാലാണ് മോഷണം നടത്തിയതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. ഇവരുടെ വാഹനത്തില്‍നിന്ന് മുഖംമൂടികള്‍ കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ മറ്റുകേസുകളില്‍ ഉള്‍പ്പെട്ടതായി അറിയില്ലെന്ന് പയ്യന്നൂര്‍ എസ്.ഐ. പറഞ്ഞു.
പെരിങ്ങോം എസ്.ഐ. എം.വി.നാരായണനും സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ടി.വി.രാജേഷ്, ജി.ചന്ദ്രന്‍, വിനയകുമാര്‍, സ്റ്റാലി ജോസഫ്, ഒ.വി.വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പെരിങ്ങോം പോലീസില്‍നിന്ന് പയ്യന്നൂര്‍ എസ്.ഐ. സുനില്‍കുമാര്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി.
Keywords: Kasargod, Police, Case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
