കാഞ്ഞങ്ങാട്: സിനിമയുടെ അദ്ഭുത കാഴ്ചകളിലേക്കു കാസര്‍കോടിനെ ആദ്യമായി കൈപിടിച്ച കാഞ്ഞങ്ങാട്ടെ കൈലാസ് തിയറ്റര്‍ വ്യാഴാഴ്ചയോടെ പ്രദര്‍ശനം നിര്‍ത്തുന്നു. ആറു പതിറ്റാണ്ടിലേറെക്കാലം നഗരഹൃദയത്തില്‍ തലയെടുപ്പോടെ നിന്ന കൈലാസ് തിയറ്റര്‍ നിലനില്‍ക്കുന്ന സ്ഥലം നേരത്തേ തന്നെ മംഗലാപുരം കേന്ദ്രീകരിച്ചുള്ള വ്യവസായികള്‍ക്കു വില്‍പ്പന നടത്തിയിരുന്നു. ഈ 94 സെന്റ് സ്ഥലത്തു വൈകാതെ വ്യാപാര സമുച്ചയം ഉയരുമെന്നാണ് സൂചന.
1951 ഓഗസ്റ്റ് 26ന് ആയിരുന്നു തിയറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്നത്തെ സ്ഥിതിയിലുള്ള സ്ഥിരം കെട്ടിടത്തിലേക്കു വരും മുന്‍പ് 1948ല്‍ ഇപ്പോള്‍ കോട്ടച്ചേരി മല്‍സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ ഓല മേഞ്ഞ ഷെഡിലായിരുന്നു പ്രദര്‍ശനം. അരനൂറ്റാണ്ടു കഴിഞ്ഞിട്ടും നിലയ്ക്കാതെ തുടരുന്ന കയ്യടിക്കാണു വ്യാഴാഴ്ച തിരശ്ശീല വീഴുന്നത്. അമ്പതു വര്‍ഷത്തിലധികം പൂര്‍ത്തിയാക്കിയ സിനിമ റിലീസ് കേന്ദ്രങ്ങളെ ചെന്നൈയില്‍ ആദരിച്ചപ്പോള്‍ കൈലാസ് തിയറ്ററും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന സിനിമയുടെ നൂറാം വാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു ഇത്. ദുര്‍ഗാ സ്‌കൂള്‍, കുന്നുമ്മല്‍ സഹകരണ ബാങ്ക്, കോട്ടച്ചേരി മാര്‍ക്കറ്റ് സഹകരണ സൊസൈറ്റി തുടങ്ങിയവയ്ക്കായി തുടക്കത്തില്‍ പ്രവര്‍ത്തിച്ച എം.സി. നമ്പ്യാര്‍, സി.കെ. നായര്‍, സര്‍വോത്തമ ഷേണായി എന്നിവരായിരുന്നു കൈലാസ് തിയറ്ററിന്റെയും അമരക്കാര്‍. ദുര്‍ഗാ ടാക്കീസ്
പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലായിരുന്നു അത്.
സ്‌കൂളും ബാങ്കും ഒക്കെ നല്‍കിയവര്‍ നാടിനു വിനോദത്തിനുള്ള വഴികൂടി തുറക്കുകയായിരുന്നു. സിനിമ വ്യവസായത്തിനാകെ വന്ന പ്രതിസന്ധികള്‍ തിയറ്ററിനെയും ബാധിച്ചെങ്കിലും ഇവിടെ പ്രദര്‍ശനം തുടര്‍ന്നു.

കാഞ്ഞങ്ങാടിന്റെ നഗരഹൃദയത്തിലാണ് കൈലാസ് തിയറ്റര്‍ സ്ഥിതി ചെയ്യുന്നത്. കൈലാസ് എന്ന പേരില്‍ തന്നെയാണ് ഈ സ്ഥലം അറിയപ്പെടുന്നതും. വേണുഗോപാലന്‍ നമ്പ്യാരും ഉമേഷ് കമ്മത്തുമാണ് തിയറ്റര്‍ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. അവസാനത്തെ പ്രദര്‍ശന ചിത്രം മലയാളമല്ലെന്ന ദുഃഖം ബാക്കി.!
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News