Latest News

മലപ്പുറം സ്വദേശി കുവൈറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

കുവൈത്ത്‌ സിറ്റി: മലപ്പുറം സ്വദേശിയെ കുവൈറ്റിലെ താമസസ്‌ഥലത്ത്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരുര്‍ സ്വദേശി മൂസയെയാണ്‌ (42) ഫര്‍വാനിയ 45 ആം നമ്പര്‍ അര്‍ബീദ്‌ ബില്‍ഡിങ്ങിലെ ആറാം നിലയിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്‌.

മിസ്‌റ്റര്‍ ബേക്കില്‍ ജീവനക്കാരനായ മൂസക്ക്‌ ഇടക്കിടെ മാനസികാസ്വാസ്‌ഥ്യം ഉണ്ടാവാറുണ്ടെന്ന്‌ പറയപ്പെടുന്നു. ഇതേതുടര്‍ന്ന്‌ ചിലപ്പോള്‍ തുടര്‍ച്ചയായ നാലോ അഞ്ചോ ദിവസം ജോലിക്ക്‌ പോവാറില്ല. ജ്യേഷ്‌ഠനോടൊപ്പം ബാച്ച്‌ലര്‍ മുറിയില്‍ താമസിക്കുന്ന ഇയാള്‍ വ്യാഴാഴ്ച ജോലിക്ക്‌ പോയിരുന്നില്ല. വൈകീട്ട്‌ ജ്യേഷ്‌ഠന്‍ ജോലി കഴിഞ്ഞെത്തി വാതില്‍ തുറന്നപ്പോഴാണ്‌ മൂസയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

രണ്ട്‌ കട്ടിലുകള്‍ മറിച്ചിട്ട്‌ ഒന്നിന്‌ മുകളില്‍ ഒന്നായി വെച്ച്‌ അതിന്റെ കാലില്‍ തൂങ്ങിയ നിലയിലായിരുന്നു. പൊലീസ്‌ എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. രണ്ടു പെണ്‍മക്കളുള്ള മൂസ മൂത്ത മകളുടെ വിവാഹം നടത്താനായി നാട്ടില്‍ പോയി രണ്ടാഴ്‌ച മുമ്പാണ്‌ മടങ്ങിയത്തെിയത്‌.

Keywords: Kuwait, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.