Latest News

കൊടും മരുഭൂമിയിലെ അത്ഭുത തടാകം

തുനീസ്: മുല്ലപ്പൂ വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രമായ ടുണീഷ്യയില്‍ നിന്നും വീണ്ടുമെരു അത്ഭുതം സംഭവിച്ചിരിക്കുന്നു. തലേന്നുവരെ കൊടും മരുഭൂമിയായിരുന്ന ടുണിഷ്യയിലെ ഗഫ്‌സയില്‍ പെട്ടെന്നതാ ഒരു തടാകം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

വരള്‍ച്ച കാരണം കൊടും ദുരിതത്തിലായ ഗഫ്‌സ മേഖലയില്‍ ജുലൈ അവസാനമാണ് തടാകം കണ്ടെത്തിയത്. രണ്ടര ഏക്കറോളം നീണ്ടു നില്‍ക്കുന്ന തടാകത്തിന്റെ ചിലയിടങ്ങളില്‍ 50 അടി താഴ്ചയുണ്ട്. അതെസമയം, ഇവിടെ കുളിക്കുന്നതും വെള്ളത്തിലിറങ്ങുന്നതും സൂക്ഷിച്ചു വേണമെന്ന് ടുണീഷ്യന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അര്‍ബുദമടക്കമുളള രോഗങ്ങള്‍ക്ക് ഈ വെളളം കാരണമായേക്കാമെന്നാണ് വിദഗ്ദരുടെ ആശങ്ക. എന്നാല്‍ കൊടുംചൂടില്‍വലയുന്ന ഗഫ്‌സ നിവാസികള്‍ ഇതൊന്നും വകവെക്കാതെ ഈ തടകത്തില്‍ മുങ്ങിക്കുളിക്കുകയാണ്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.