Latest News

പാര്‍ലമെന്റ് പരിസരത്തെ കുരങ്ങ് ശല്യം ഒഴിവാക്കാന്‍ 40 ജോലിക്കാര്‍

ന്യൂഡല്‍ഹി: കുരങ്ങ് ശല്യവും നായ ശല്യവും സ്ഥിരം തലവേദനയായ പാര്‍ലമെന്റ് മന്ദിരം 'സംരക്ഷിക്കാന്‍' 40 പേരെ നിയമിച്ചു. കുരങ്ങന്മാരെ ഓടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ 40 യുവാക്കളെയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നിയമിച്ചത്. നഗരവികസന മന്ത്രി വെങ്കയ്യ നായ്ഡു രാജ്യസഭയിലാണ് ഇക്കാര്യം രേഖാമൂലം തന്നെ അറിയിച്ചത്.

കുരങ്ങന്മാരെ വിരട്ടാന്‍ റബര്‍ ബുള്ളറ്റും വാങ്ങാന്‍ തീരുമാനമായി. തെരുവുനായകളെ പിടികൂടാന്‍ പാര്‍ലമെന്റ് മന്ദിരവും സമീപപ്രദേശങ്ങളിലും പട്ടിപിടുത്തക്കാര്‍ ആഴ്ചയില്‍ രണ്ട് തവണ വീതമെത്തുമെന്നും മന്ത്രി അറിയിച്ചു.


Keywords: Delhi, Monkey, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.