കാഞ്ഞങ്ങാട്: കോട്ടപ്പാറ അഞ്ചാംവയലിലെ കുഞ്ഞിക്കണ്ണന്‍ (60) ഷോക്കേറ്റ് മരിച്ചു. ശനിയാഴ്ച വൈകിട്ട് വീട്ടിലേക്കുള്ള വൈദ്യുത ലൈനിലെ തടസ്സങ്ങള്‍ നീക്കവെ ഷോക്കേറ്റ് തെറിച്ചുവീണ കുഞ്ഞിക്കണ്ണനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബിജെപി കോടോംബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പൂതങ്ങാനം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: ഉദയന്‍ (കുവൈത്ത്), ലത, സുനിത്. മരുമക്കള്‍: പ്രദീപ്, നീതു.
Keywords: Kasargod, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
