Latest News

ബ്ളാക്മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതി ജയചന്ദ്രനെതിരെ പീഡനക്കേസ്

വെഞ്ഞാറമൂട്: എം.എല്‍.എ ഹോസ്റ്റലില്‍ നിന്നും അറസ്റ്റിലായ കൊച്ചി ബ്ളാക്ക്മെയിലിങ് കേസിലെ പ്രതി ജയചന്ദ്രന്‍ തുമ്പ കൂട്ടബലാത്സംഗക്കേസിലെ പ്രതിയെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. 

എം.എല്‍.എ ഹോസ്റ്റലില്‍ നിന്നും അറസ്റ്റിലായതിനെ തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന ഫോട്ടോ കണ്ടാണ് പെണ്‍കുട്ടി ഇയാളെ തിരിച്ചറിഞ്ഞത്.
ഒരു വര്‍ഷം മുമ്പാണ് തുമ്പയില്‍ വെച്ച് കാസര്‍കോട് നിലേശ്വരം സ്വദേശിനിയായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ 17 പേരെ നേരത്തേ തിരിച്ചറിയുകയും 13 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഇപ്പോള്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍െറ നിയന്ത്രണത്തിലുള്ള വെഞ്ഞാറമൂട് നിര്‍ഭയ സെന്‍ററിലെ അന്തേവാസിയാണ് പെണ്‍കുട്ടി. പത്രത്തില്‍ വന്ന ജയചന്ദ്രന്‍െറ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ പെണ്‍കുട്ടി നിര്‍ഭയ സെന്‍റര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. 

നിര്‍ഭയ സെന്‍റര്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളെജ് സി.ഐ വിനോദും സംഘവും വെഞ്ഞാറമൂട്ടിലത്തെി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതോടെ സംഭവത്തില്‍ 18 പേരെ തിരിച്ചറിഞ്ഞു.

പെണ്‍കുട്ടിയെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് തുമ്പയിലത്തെിച്ച് പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടതായി മെഡിക്കല്‍ കോളെജ് സി.ഐ വിനോദ് പറഞ്ഞു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.