Latest News

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച; ഗള്‍ഫില്‍ തിങ്കളാഴ്ച


കോഴിക്കോട്/ദുബെെ: സംസ്ഥാനത്തെവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാസംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി, ബേപ്പൂര്‍ ഖാസി, പാളയം ഇമാം യൂസഫ് നദ്‌വി, കാസര്‍കോട് ഖാസി പ്രൊഫ. ആലിക്കുട്ടിമുസ്‌ല്യാര്‍, കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി, ഉദുമ പടിഞ്ഞാര്‍ എരോല്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ എന്നിവര്‍ അറിയിച്ചു.

അതേസമയം, ഒമാന്‍ ഒഴികെ ഗള്‍ഫ് നാടുകളില്‍ പെരുന്നാള്‍  തിങ്കളാഴ്ച. വിവിധ രാജ്യങ്ങളിലെ മാസപ്പിറവി നിര്‍ണയ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

UPDATE
Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.