Latest News

അധ്യാപികയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ഉദുമ: നടന്നു പോവുകയായിരുന്ന അധ്യാപികയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കുന്നിലെ മൊബൈല്‍ കടയിലെ ജീവനക്കാരന്‍ ബേക്കല്‍ മീത്തല്‍ മൗവ്വലിലെ സമീറി(26)നെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

കഴിഞ്ഞ ദിവസം മാങ്ങാട് മുക്കുന്നോത്ത് റോഡിലാണ് സംഭവം. വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന അധ്യാപികയെയാണ് ബൈക്കിലെത്തിയ സമീര്‍ കടന്ന് പിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. 

അധ്യാപികയുടെ നിലവിളി കേട്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ടു. ബൈക്കിന്റെ നമ്പര്‍ ശേഖരിച്ച നാട്ടുകാര്‍ അന്വേഷിക്കുന്നതിനിടയില്‍ പാക്യാര റോഡില്‍ വെച്ച് മൊബൈല്‍ ഫോണില്‍ വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. 

ബൈക്കിന്റെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് കഴിഞ്ഞ ദിവസം അധ്യാപികയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയാണെന്ന് മനസ്സിലായത്. ഇതേ തുടര്‍ന്ന് യുവാവിനെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.