Latest News

തളിപ്പറമ്പില്‍ നിന്ന് കാണാതായ കമിതാക്കളെ കൊച്ചിയില്‍ കണ്ടെത്തി

എറണാകുളം: ഒളിച്ചോടിയ കാമുകി കാമുകന്മാരെ തളിപ്പറമ്പ പോലീസ് കൊച്ചിയില്‍ കണ്ടെത്തി. പട്ടുവത്തെ 17കാരിയെയും കൊണ്ട് ലിബിന്‍ ഒളിച്ചോടുകയായിരുന്നു. മിസ്ഡ് കോളിലൂടെ പ്രണയിത്തിലായ ഇരുവരെയും നേരത്തെ തളിപ്പറമ്പപോലീസ് താക്കീത് ചെയ്ത് വിട്ടയച്ചതായിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ ഒളിച്ചോടിയത്.

ലിബിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് ഇവര്‍ കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസം തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ ഓഫീസിലെ സീനിയര്‍ സിവില്‍ സര്‍വ്വീസ് ഓഫീസര്‍ തമ്പാന്റെ നേതൃത്വത്തില്‍ രണ്ടംഗസംഘം കൊച്ചിയിലും പരിസര പ്രദേശങ്ങളിലും അന്വേഷണം നടത്തി വരികയായിരുന്നു. തിങ്കളാഴ്ച രാവിലെ 11മണിയോടെ നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളിന് സമീപം ഇവര്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചി പോലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടുകയായിരുന്നു.

അന്യമതത്തില്‍പ്പെട്ട 17കാരിയെയാണ് ലിബിന്‍കുട്ടി കൊണ്ടുപോയത്. ഇരുവരെയും പോലീസ് തളിപ്പറമ്പിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പെണ്‍ക്കുട്ടിയെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കും. ലൈംഗികപീഡനം നടന്നതായി തെളിഞ്ഞാല്‍ ലിബിന്റെ പേരില്‍ ബലാത്സംഘത്തിന് കേസെടുക്കും. പെണ്‍ക്കുട്ടിയെ ചൊവ്വാഴ്ച തളിപ്പറമ്പ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍.കെ.രമ മുമ്പാകെ ഹാജരാക്കും.


Keywords: Ernakulam, love, Escape, Police, case, Court, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.