Latest News

റാലിക്കിടെ ഇമ്രാന്‍ഖാന്റെ വാഹനത്തിന് നേരെ വെടിവെയ്‌പ്‌

ഇസ്ലാമാബാദ്: ഇമ്രാന്‍ഖാന്റെ നേതൃത്വത്തില്‍ നടന്ന ഭരണവിരുദ്ധ റാലിക്കിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ വെടിവെയ്പുണ്ടായി. ഇമ്രാന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇതിനെത്തുടര്‍ന്ന് രോഷാകുലരായ അനുയായികളും സര്‍ക്കാര്‍ അനുകൂല പ്രവര്‍ത്തകരും തമ്മിലേറ്റുമുട്ടി. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഗുജ്രന്‍വാല നഗരത്തിലാണ് സംഭവം. ഇമ്രാന് നേരെ നിറയൊഴിച്ചത് സര്‍ക്കാരിനെ അനുകൂലിക്കുന്നവരാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്‌റീക്ക് ഇ ഇന്‍സാഫും മറ്റൊരു പാര്‍ട്ടിയായ പാകിസ്താനി അവാമി തെഹ്‌റിക്കും സംയുക്തമായിട്ടാണ് റാലി നടത്തിയത്. ആയിരക്കണക്കിന് ആള്‍ക്കാര്‍ റാലിയില്‍ പങ്കെടുത്തു. ഇതിനിടെയാണ് വെടിവെയ്പുണ്ടായത്.


Keywords:Islamabad, Imaran khan, World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


Theme images by Bim. Powered by Blogger.