Latest News

ബസ്സ് കാത്തുനിന്ന അധ്യാപികയുടെ ആറുപവന്‍ കവര്‍ന്നു

മംഗലാപുരം: സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തു നിന്ന അധ്യാപികയുടെ ഒന്നരലക്ഷം വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്നു.ഭദ്രകോടി സ്വദേശിനി ഇന്ദിര(30)യുടെ ആറുപവന്‍ മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. 

രാവിലെ ഒമ്പതോടെ സ്‌കൂളിലേക്ക് പോവാനായി ഭദ്രകോടി ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നില്‍ക്കുയായിരുന്നു യുവതി. പൊടുന്നനെ നീര്‍മാഗ ഭാഗത്തു നിന്ന് വരികയായിരുന്ന ബൈക്ക് യാത്രക്കാര്‍ യുവതിയുടെ അരികെ നിര്‍ത്തി വഴി ചോദിക്കുകയായിരുന്നു. സംശയ ദൂരീകരണം നടത്തവേ ബൈക്ക് ഓടിച്ചിരുന്ന യുവാവ് യുവതിയെ കടന്ന് പിടിക്കുകയും ആറുപവന്‍ മാല കവരുകയാണത്രേ. 

യുവതി നിലവിളിച്ച് ബഹളമുണ്ടാക്കിയെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.അധ്യാപിക കദ്രി പോലിസില്‍ പരാതി നല്‍കി.
മംഗലാപുരത്ത് ബൈക്കിലെത്തി മാല കവരുന്ന സംഭവം ദിവസേനയുണ്ടാകുന്നെങ്കിലും നടപടിയെടുക്കാന്‍ പോലിസ് തയ്യാറാകുന്നില്ലെന്ന് പരാതിയുണ്ട്.

Keywords: Manglore News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.