Latest News

നഴ്സറി വിദ്യാര്‍ഥിനിയെ പന്ത്രണ്ടാം ക്ളാസുകാരന്‍ ക്രൂരമായി പീഡിപ്പിച്ചു

ന്യൂഡല്‍ഹി: അഞ്ച് വയസുകാരിയായ നഴ്സറി വിദ്യാര്‍ഥിനിയെ പന്ത്രണ്ടാം ക്ളാസുകാരന്‍ ക്രൂരമായി പീഡിപ്പിച്ചു. വടക്കന്‍ ഡല്‍ഹിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് പത്തൊന്‍പതുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. 12.30ന് ക്ളാസ് കഴിഞ്ഞ ശേഷം പെണ്‍കുട്ടി പിതാവിനെ കാത്തു നില്‍ക്കുകയായിരുന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് 3 മണിവരെയാണ് ക്ളാസ്. ഈ സമയം വാഷ് റൂമിലേക്ക് പോയ പെണ്‍കുട്ടിയുടെ പുറകെ യുവാവും പോവുകയായിരുന്നു.

പിന്നീട് തന്നോടൊപ്പം വരാന്‍ ആവശ്യപ്പെടുകയും കുറച്ച് ജൂനിയര്‍ വിദ്യാര്‍ഥികള്‍ ഉള്ള ക്ളാസിലേക്ക് പോവുകയും ചെയ്തു. അവിടെ ഉള്ളവരോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ട ശേഷം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടി പിതാവിനോട് സംഭവം പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് രക്ഷിതാവ് സ്കൂള്‍ അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കുകയും ചെയ്തു.


Keywords:Delhi, Child Rape,Police, case, Arrested, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.