Latest News

തൂത്തുക്കുടിയില്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി നാലു കുട്ടികള്‍ മരിച്ചു



തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി നാലു കുട്ടികള്‍ മരിച്ചു. നാല്, ഏഴ്, എട്ട്, പത്ത് വയസുകാരായ കുട്ടികളാണ് മരിച്ചത്. ഉത്സവം കാണാനായി കുടുംബാംഗങ്ങളോടൊപ്പമെത്തിയതായിരുന്നു കുട്ടികള്‍.

രണ്ടു വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടന്നിരുന്ന കാറില്‍ കയറി കളിക്കുന്നതിനിടെ അബദ്ധത്തില്‍ ലോക്ക് വീഴുകയായിരുന്നു.

കാറിന്‍്റെ ചില്ലുകള്‍ ഉയര്‍ത്തിയിരുന്നതിനാല്‍ നാട്ടുകാരും കുട്ടികളെ കണ്ടിരുന്നില്ല. ഡോര്‍ തുറക്കാനാകാതിരുന്നതോടെ കുട്ടികള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

Keywords:  National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.