Latest News

മഅദനിയുടെ നേത്രപടലങ്ങളിലെ ധമനികള്‍ പൊട്ടിയനിലയില്‍

ബാംഗ്ലൂര്‍: ഇരുകണ്ണുകളിലും ശസ്ത്രക്രിയ നടത്തുന്നതുമായി ബന്ധപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് അഗര്‍വാള്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി കണ്ണാശുപത്രിയില്‍ പരിശോധന നടത്തി. 

നേത്രപടലങ്ങളിലെ ധമനികള്‍ പൊട്ടിയതിനെത്തുടര്‍ന്ന് ഇരുകണ്ണുകളിലും രക്തം കട്ടപിടിച്ചു കിടക്കുകയാണെന്ന് ആന്‍ജിയോഗ്രാം പരിശോധനയില്‍ വ്യക്തമായി. ഇതു നീക്കാന്‍ കുത്തിവയ്പു തുടരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ മഅദനിയെ ഇപ്പോള്‍ ചികില്‍സ നടക്കുന്ന സൗഖ്യ ഹോളിസ്റ്റിക് സെന്ററില്‍ തിരിച്ചെത്തിച്ചു. ഭാര്യ സൂഫിയയും മൂത്ത മകന്‍ ഉമര്‍ മുക്താറും ഒപ്പം പോയിരുന്നു. പ്രമേഹാവസ്ഥ നിയന്ത്രണവിധേയമാക്കാനുള്ള ചികില്‍സയ്ക്കുശേഷം വീണ്ടും അഗര്‍വാളില്‍ പ്രവേശിപ്പിക്കും.

Keywords: Abdul Naser madani, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.