Latest News

ഏഴുവയസ്സുകാരന്റെ സ്‌കൂള്‍ബാഗില്‍ വിഷപ്പാമ്പ്

മട്ടന്നൂര്‍: ഏഴ് വയസുകാരന്റെ സ്‌കൂള്‍ബാഗില്‍ വിഷപ്പാമ്പ് കയറിക്കൂടിയത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ പരിഭ്രാന്തിക്കിടയാക്കി. വെളിയമ്പ്ര എല്‍.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗിലാണ് കഴിഞ്ഞ ദിവസം രാവിലെ ഒരു മീറ്ററോളം നീളമുള്ള മണ്ണൂലി പാമ്പ് കയറിക്കൂടിയത്. 

ചാവശേരിയിലെ വീടിന് സമീപത്ത് നിന്നും പുസ്തകങ്ങളടങ്ങിയ ബാഗുമായി സ്‌കൂള്‍ബസില്‍ കയറിയാതായിരുന്നു കുട്ടി. ബാഗില്‍ നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് മറ്റ് കുട്ടികളാണ് കണ്ടത്. പാമ്പ് ബസില്‍ ഇഴയുമെന്നായപ്പോള്‍ കുട്ടികള്‍ പേടിച്ച് നിലവിളിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന അധ്യാപകരും പേടിച്ചു. 

ഇതിനിടയില്‍ ബസ് നിര്‍ത്തി ഒരധ്യാപകന്‍ ബാഗ് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഏറെ കഴിഞ്ഞ് ബാഗില്‍ നിന്ന് പാമ്പ് പുറത്തിറങ്ങിയ ശേഷമാണ് ബാഗ് തിരിച്ചെടുത്തത്. തലേദിവസം പഠനം കഴിഞ്ഞ് വീട്ടുവരാന്തയിലെ മേശമേല്‍ വച്ച ബാഗില്‍ പാമ്പ് കയറിക്കൂടിയതാകാമെന്ന് അധ്യാപകര്‍ പറയുന്നു.


Keywords: Mattannur, School Bag, Snake, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


Theme images by Bim. Powered by Blogger.