Latest News

യുവതിയെയും പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി

തിരുവനന്തപുരം: ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങിയ യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി പരാതി. ഓട്ടോ ഡ്രൈവറാണ് യുവതികളെ ഏഴ് ദിവസമായി തടങ്കലില്‍ പാര്‍പ്പിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. വെള്ളിയാഴ്ച യുവതികള്‍ രക്ഷപെട്ട് വര്‍ക്കല പൊലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരിയാണ് പെണ്‍കുട്ടി.

കഴിഞ്ഞ ഒമ്പതാം തീയതി 24വയസുകാരിയും പെണ്‍കുട്ടിയും പനിക്കു മരുന്നു വാങ്ങാനാണ് വര്‍ക്കല താലൂക്കാശുപത്രിയിലെത്തിയത്. തിരികെ വീട്ടിലേക്ക് പോകാന്‍ ഒരു ഓട്ടോയില്‍ കയറി. എന്നാല്‍, ഓട്ടോ പോയത് താഴെവെട്ടൂര്‍ ചിലക്കൂര്‍ ഭാഗത്തേക്കാണ്. അവിടുള്ള മൂന്നു വീടുകളിലായി മാറ്റിമാറ്റി ഇവരെ തടങ്കലില്‍ പാര്‍പ്പിച്ച് മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു. പതിനഞ്ചോളം പേര്‍ തങ്ങളെ പീഡിപ്പിച്ചതായി ഇരുവരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഇവര്‍ രക്ഷപെട്ട് വര്‍ക്കല പൊലീസ് സ്‌റ്റേഷനിലെത്തിയത്.

വെട്ടൂരിലുള്ള ആശാന്‍മുക്കിലെ വീട്ടില്‍ പാര്‍പ്പിച്ചാണ് തങ്ങളെ പീഡിപ്പിച്ചതെന്നും ഇവര്‍ നല്‍കിയ മൊഴിയിലുണ്ട്. ഒമ്പതു മുതല്‍ ഇരുവരെയും കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി വര്‍ക്കല എസ്.ഐ പറഞ്ഞു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.