Latest News

ഒബ്‌സര്‍വേഷന്‍ ഹോമില്‍നിന്ന് അഞ്ച് കുട്ടികളെ കാണാതായി

മലപ്പുറം: സാമൂഹ്യനീതി വകുപ്പിന്റെ തവനൂരിലുള്ള ഒബ്‌സര്‍വേഷന്‍ ഹോമില്‍നിന്ന് അഞ്ച് കുട്ടികളെ കാണാതായി. വെള്ളിയാഴ്ച രാത്രി വാര്‍ഡന്മാരുടെ മുറി പുറത്തുനിന്ന് പൂട്ടിയശേഷം ഒബ്‌സര്‍വേഷന്‍ ഹോമിന്റെ ടെറസിലൂടെ ചാടി അഞ്ചുപേരും രക്ഷപെട്ടു. ശനിയാഴ്ച പുലര്‍ച്ചെയാണ് വിവരം അധികൃതര്‍ അറിഞ്ഞത്. ഇവര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.

ചില്‍ഡ്രന്‍സ് ഹോമിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒബ്‌സര്‍വേഷന്‍ ഹോമില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട അഞ്ചുകുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മോഷണക്കേസുകള്‍ അടക്കമുള്ളവയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇവര്‍ ഒബ്‌സര്‍വേഷന്‍ ഹോമിലെത്തിയത്.


Keywords:Malappuram, Missing Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.