Latest News

കണ്ണൂരില്‍ ഫര്‍ണിച്ചര്‍ ഷോറൂം കത്തിനശിച്ചു

കണ്ണൂര്‍: കൊറ്റാളിയില്‍ ഫര്‍ണിച്ചര്‍ ഷോറൂം കത്തിനശിച്ചു. 30 ലക്ഷം രൂപയുടെ നഷ്ടം. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. കൊറ്റാളി ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന സനിലിന്റെ ഉടമസ്ഥതയിലുള്ള സര്‍ഗസാനു ഫര്‍ണിച്ചര്‍ ആന്‍ഡ് ഹാര്‍ഡ്‌വെയര്‍ എന്ന സ്ഥാപനമാണ് കത്തിനശിച്ചത്.

കണ്ണൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഫര്‍ണിച്ചര്‍ ഷോറൂം പൂര്‍ണമായും കത്തിനശിച്ചു. ഷോറൂമിലുണ്ടായിരുന്ന മരഉരുപ്പടികള്‍, യന്ത്രങ്ങള്‍ എന്നിവയാണ് പ്രധാനമായും നശിച്ചത്. തീപിടിത്തത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. സ്ഥാപനമുടമ സനില്‍ ടൗണ്‍പോലീസില്‍ പരാതി നല്‍കി.


Keywords: Kannur, Furniture Showroom, Fire, Police, case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.