Latest News

സ്വകാര്യബസിനുള്ളില്‍ ബസ് ജീവനക്കാരന്‍ മരിച്ചനിലയില്‍

മുണ്ടക്കയം: സ്വകാര്യബസിനുള്ളില്‍ ബസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. മുണ്ടക്കയം സ്വദേശി തൊമ്മച്ചനെയാണ് ശനിയാഴ്ച രാവിലെ ഏഴോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സ്വന്തമായി വീടില്ലാത്ത ഇയാള്‍ വൈകുന്നേരങ്ങളില്‍ ബസുകള്‍ കഴുകിയും മറ്റുമാണ് ഉപജീവനം നടത്തുന്നത്. മുണ്ടക്കയം - എരുമേലി റൂട്ടല്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടക്കയം പമ്പിനു സമീപം ബസ് പാര്‍ക്കുചെയ്യുകയായിരുന്നു.

രാവിലെ ഡ്രൈവര്‍ ബസിനുള്ളില്‍ കയറിയപ്പോഴാണ് തൊമ്മച്ചനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മുണ്ടക്കയം എസ്‌ഐ ഇന്ദ്രരാജിന്റെ നേതൃത്വത്തിലുള്ള പോലീസെത്തി മേല്‍നടപടി സ്വീകരിച്ചു.


Keywords: Bus, Dead Body, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.