Latest News

ഇന്ത്യയുടെ വൈവിദ്യത കാത്തു സൂക്ഷിക്കാന്‍ പൗരന്‍മാര്‍ തയ്യാറാവണം - ബായാര്‍ തങ്ങള്‍

കാസര്‍കോട്: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്ന് നേതൃത്വം നല്‍കിയ ധീര ദേശാഭിമാനികളായ മഹതാമാ ഗാന്ധീജിയെ പോലുള്ള നേതാക്കള്‍ സ്വപ്നം കണ്ട ഇന്ത്യയെ പടുത്തുയര്‍ത്താന്‍ രാജ്യത്തിന്റെ വൈവിദ്യത കാത്തു സൂക്ഷിക്കാന്‍ ഓരോ പൗരന്‍മാരും തയ്യാറാകണമെന്ന് പ്രമുഖ ആത്മീയ പണ്ഡിതന്‍ ബായാര്‍ മുജമ്മഅ് സാരഥി സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി പ്രസ്ത്തപിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ ബായാര്‍ മുജമ്മഇല്‍ നടന്ന മാസാന്ത സ്വലാത്ത് മജ്‌ലിസില്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു തങ്ങള്‍.

രാജ്യത്തിന്റെ ഭരണാധികാരികളും സംസ്ഥാന ഭരണകൂടവും രാജ്യത്തിന്റെ എല്ലാ മതക്കാരുടെ വൈവിധ്യമാര്‍ന്ന സംസാക്കാരങ്ങളെ ഉള്‍ക്കോണ്ട് കൊണ്ടാവണം മുന്നോട്ട് പോകേണ്ടത് ഇതിന്ന് രാജ്യത്തിന്റെ എല്ലാ പൗരന്‍മാരും പ്രതിജ്ഞാ പദ്ധരാകണമെന്നും അല്ലാത്ത പക്ഷം മറ്റു പല രാജ്യങ്ങളിലും നടക്കുന്നത് പോലെ രാജ്യത്ത് അരക്ഷിതാവസ്ഥയും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും അരാജകത്വവും നടമാടാന്‍ കാരണമൊകുമെന്ന് തങ്ങള്‍ ഓര്‍മ്മപ്പെടുത്തി.

അലി അഹസനി കരേക്കാട് ഉല്‍ഭോധനം നടത്തി. അരക്കല്‍ ബീരാന്‍ കുട്ടി മുസ്ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍ അല്‍ മദീന, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മനീര്‍ ഹാജി സീലാണ്ട്, അബ്ദുറസാഖ് റോസി റൊമാനി, അബ്ബാസ് സഖാഫി മന്റമ, ഡോ. ശൈഖ് ബാവ, അബ്ദുല്‍ ശഹീദ് അസ്ഹരി, അബ്ദുല്‍ നാസര്‍ ലുലു. ഇബ്രാഹിം കുട്ടി ഹാജി ചെമ്മാട്, സിദ്ധീഖ് സഖാഫി ബായാര്‍, സിദ്ധീഖ് ലത്വീഫി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, റസ്സാഖ് മദനി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.