Latest News

മഞ്ചേശ്വരത്ത് ട്രെയിനില്‍ റയില്‍വേ ജീവനക്കാരിയെ ആക്രമിച്ചു മാല കവര്‍ന്നു

മഞ്ചേശ്വരം: ട്രെയിനില്‍ റയില്‍വേ ജീവനക്കാരിയെ ആക്രമിച്ചു രണ്ടേകാല്‍ പവന്‍ മാല കവര്‍ന്നു. കുമ്പളയിലെ ട്രാക്ക് വുമന്‍ എം.സുമ(26)യെ തലക്കും മൂക്കിനും പരുക്കുകളോടെ കുമ്പളയിലെ ആശപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്തു നിന്നു രാവിലെ 5.15ന് പുറപ്പെട്ട കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ കുമ്പളയിലേക്ക് വരുന്നതിനിടെ മഞ്ചേശ്വരം സ്റ്റേഷന്‍ എത്താറാകുമ്പോഴായിരുന്നു അക്രമം.

ജീവനക്കാരി കോച്ചില്‍ തനിച്ചായിരുന്നു. പെട്ടെന്ന് കോച്ചിലേക്ക് കയറിയ യുവാവ് കഴുത്തു പിടിച്ചു തല സീറ്റിനോടു ചേര്‍ന്ന ജനല്‍കമ്പിക്കു അമര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി താലിമാല കവരുകയായിരുന്നു. 500 രൂപയും പിടിച്ചു വാങ്ങി. പിടിയും വലിക്കുമിടെ ജീവനക്കാരിയുടെ അപേക്ഷയെത്തുടര്‍ന്ന് താലി തിരിച്ചു നല്‍കി യുവാവ് മാലയുമായി രക്ഷപ്പെടുകയായിരുന്നു.


Keywords:Kasargod, Manjeswaram,Gold, Robbery, Police. Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.