Latest News

പള്ളിക്കകത്ത് ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന സുഹൃത്തിനെ കുത്തിക്കൊന്ന പ്രതിയെ വധിച്ചു

റിയാദ്: പള്ളിക്കകത്ത് ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ സൗദി പൗരനെതിരായ വധശിക്ഷ നടപ്പാക്കി. റിയാദിലെ വാദി ദവാസിറിനടുത്ത സുലൈലിലാണ് സംഭവം. 

ദവാദ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ദൂസരി എന്ന സൗദി പൗരനാണ് സുഹൃത്ത് മുബാറക് ബിന്‍ മുഹമ്മദ് ബിന്‍ ഖസ്മാന്‍ അദ്ദൂസരിയെ പള്ളിയില്‍ കയറി കുത്തിക്കൊന്നത്.
സുഹൃത്തിനോട് സലാം പറഞ്ഞ് അഭിവാദ്യം ചെയ്ത ശേഷം കുത്തിക്കൊന്ന പ്രതിയുടെ ചെയ്തി ഹീനമായ ചതിയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ കോടതി വധശിക്ഷ വിധിച്ചു. വ്യാഴാഴ്ച അസ്ര്‍ നമസ്കാരത്തിനു ശേഷം സുലൈലില്‍ ഇയാളെ വധശിക്ഷക്ക് വിധേയനാക്കി.

Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.