കണ്ണൂര്‍: ആലച്ചേരി വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.ഇ.സുധീഷ്‌കുമാര്‍ വിജയിച്ചു. ഇതോടെ എല്‍.ഡി.എഫ്. കോളയാട് പഞ്ചായത്ത്ഭരണം തിരിച്ചുപിടിച്ചു. സുധീഷ്‌കുമാര്‍ 144 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി കെ.വിനോദ്കുമാറിനെ പരാജയപ്പെടുത്തിയത്.
ആകെ പോള്‍ചെയ്തത് 933 വോട്ടാണ്. എല്‍.ഡി.എഫിന് 479-ഉം യു.ഡി.എഫിന് 355-ഉം വോട്ട് കിട്ടി. ആദ്യമായി മത്സരിച്ച ബി.ജെ.പി.ക്ക് 106 വോട്ട് ലഭിച്ചു. അപരന്മാര്‍ 13 വോട്ട് നേടി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 17 വോട്ടിന് ജയിച്ച വാര്‍ഡാണിത്.
അന്നു ജയിച്ച സ്ഥാനാര്‍ഥി കെ.കുഞ്ഞിക്കൃഷ്ണന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പതിനാലംഗ പഞ്ചായത്ത് ഭരണസമിതിയിലേക്ക് 2010-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും ഏഴുവീതം സീറ്റ് ലഭിച്ചതിനാല്‍ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ്. ഭരണത്തിലെത്തിയത്. വനിതാ സംവരണമായതിനാല്‍ കോണ്‍ഗ്രസ്സിലെ അന്നാ ജോളി പ്രസിഡന്റായി.
ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് ആലച്ചേരി വാര്‍ഡിലെ കോണ്‍ഗ്രസ് അംഗം കെ.കുഞ്ഞിക്കൃഷ്ണന്‍ മരിച്ചതിനെത്തുടര്‍ന്ന് യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു.
എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ കോളയാട് ടൗണിലും ആലച്ചേരിയിലും പ്രകടനം നടത്തി.
ആകെ വോട്ട്: 1020, പോള്‍ചെയ്തത്: 933. കെ.ഇ.സുധീഷ്‌കുമാര്‍(എല്‍.ഡി.എഫ്)-479, കെ.വിനോദ്കുമാര്‍(യു.ഡി.എഫ്)-335, ജി.അനീഷ്‌കുമാര്‍(ബി.ജെ.പി.)-106, വിനോദ്(സ്വത.)-9, സുധീഷ്(സ്വത.)-4.
ആകെ വോട്ട്: 1020, പോള്‍ചെയ്തത്: 933. കെ.ഇ.സുധീഷ്‌കുമാര്‍(എല്‍.ഡി.എഫ്)-479, കെ.വിനോദ്കുമാര്‍(യു.ഡി.എഫ്)-335, ജി.അനീഷ്‌കുമാര്‍(ബി.ജെ.പി.)-106, വിനോദ്(സ്വത.)-9, സുധീഷ്(സ്വത.)-4.
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
