Latest News

പെരിയ നവോദയ വിദ്യാലയത്തില്‍ സംസ്‌കൃത വാരാചാരണം ആഘോഷിച്ചു

പെരിയ: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആഗസ്ത് 6 മുതല്‍ 13 വരെ സംസ്‌കൃത വാരാചാരണം ആഘോഷിച്ചു. ഇതിന്റെ സമാപനത്തോടനുബന്ധിച്ച് വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാലയ പ്രിന്‍സിപ്പാള്‍ ശ്രീ.കെ.എം. വിജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

മുഖ്യാതിഥി കെ.എം.വി.എച്ച്.എസ്.എസ്.കൊടക്കാടിലെ സംസ്‌കൃത അദ്ധ്യാപകന്‍ ശ്രീ.പത്മകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുമാരി സ്വാതി.എസ്.വി, കുമാരി.ദില്‍നാ എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഈ ഒരാഴ്ച വിദ്യാല.യത്തിലെ അസംബ്‌ളി പരിപാടികള്‍ സംസ്‌കൃത ഭാഷയില്‍ അവതരിപ്പിച്ചു. ശ്രീമതി ഷൈലജാ (പി.ജി.ടി.ഹിന്ദി) സ്വാഗതവും, വിദ്യാലയ വൈസ് പ്രിന്‍സിപ്പാള്‍ ശ്രീമതി.മിനി സോമന്‍നന്ദിയും പറഞ്ഞു.




Keywords: Kasargod, Periya Navodaya School, Police. Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.