Latest News

മരം വീണ് ഗര്‍ഭിണി മരിച്ചു: ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു

ഹോങ്കോങ്: കാറ്റില്‍ മരം കടംപുഴകി ദേഹത്ത് വീണ് മരിച്ച ഗര്‍ഭിണിയുടെ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കുട്ടി അപകടനില തരണം ചെയ്തിട്ടില്ല.

വ്യാഴാഴ്ച ഉച്ചയോടെ റോഡരികിലുള്ള മരം വീണ് ഹോങ്കോങ് നിവാസിയായ 37 കാരിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ബോധരഹിതയായ ഇവരെ പ്രദേശവാസികള്‍ ഉടന്‍തന്നെ ആസ്പത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു. ഇതേത്തുടര്‍ന്ന് ആസ്പത്രിയില്‍വെച്ച് കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.