Latest News

കുട്ടികള്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ നാല് കുട്ടികള്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. ബാങ്ക് ലോണ്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് പിടിച്ചെടുത്ത കാറുകള്‍ സൂക്ഷിക്കുന്ന സ്ഥലത്തെ ജോലിക്കാരനാണ് അറസ്റ്റിലായത്. കാറുകള്‍ സൂക്ഷിക്കുന്ന സ്ഥലത്തിന്റെ ഉടമയെ പോലീസ് തിരയുന്നു.

തൂത്തുക്കുടിക്ക് സമീപം രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും കഴിഞ്ഞ ദിവസമാണ് ശ്വാസംമുട്ടി മരിച്ചത്. ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനായി മാതാപിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടികള്‍ കളിയ്ക്കുന്നതിനിടെ കാറിനുള്ളില്‍ കയറി. ഓട്ടോമാറ്റിക് ലോക്ക് ഘടിപ്പിച്ച കാര്‍ തുറക്കാന്‍ പിന്നീട് കുട്ടികള്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് നാലുപേരും ശ്വാസംമുട്ടി മരിച്ചത്.


Keywords:Chennai, Police, case, Arrested, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.