Latest News

റിയാദില്‍ വാഹനാപകടത്തില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

റിയാദ്: വെള്ളിയാഴ്ച്ച രാത്രി റിയാദ്-ജിദ്ദ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ കൊല്ലപ്പെട്ടു. മലപ്പുറം ചെമ്മാട് കൊണ്ടാണത്ത് ബീരാന്‍ ഹാജിയുടെ മകന്‍ ബാവയുടെ ഭാര്യ ആബിദ (42)യും ആബിദയുടെ മകള്‍ സഹലയുടെ ഒന്നര വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. 

കുടുംബം സഞ്ചരിച്ച ലാന്റ് ക്രൂയിസര്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റിയാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ഹുമയാത്തില്‍ അല്‍ഖസ്‌റ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. 

ആബിദയും പേരക്കുട്ടിയും അപകട സ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന ബാവ, സഹലയുടെ ഭര്‍ത്താവ് എന്നിവരെ അല്‍ഖസ്‌റ ആശുപത്രിയിലും സഹലയും മറ്റ് രണ്ട് മക്കളും അഫീഫ് ജനറല്‍ ആശുപത്രിയിലുമാണുള്ളത്.

Keywords: Malappuram, Riyad, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.