Latest News

ചന്ദ്രഗിരി ക്ലബ് വിദ്യാഭ്യാസ ധനസഹായവിതരണം നടത്തി

മേല്‍പ്പറമ്പ: ചന്ദ്രഗിരി ക്ലബ് മേല്‍പ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ചന്ദ്രഗിരി യുഎഇ കമ്മിറ്റി തുടര്‍പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിദ്യാനിധി വിദ്യാഭ്യാസ ധനസഹായ വിതരണോദ്ഘാടനം കാസര്‍കോട് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഐഎഎസ് നിര്‍വഹിച്ചു.

ചന്ദ്രഗിരി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ദേശീയ ഗുസ്തി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ചന്ദ്രഗിരി ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷിബിന്‍ ജോര്‍ജ് വര്‍ഗ്ഗീസിനെ അനുമോദിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക്ുള്ള സമ്മാനദാനവും നടന്നു.

ക്ലബ് പ്രസിഡന്റ് നിയാസ് എം.എ അധ്യക്ഷത വഹിച്ചു. പരമേശ്വരി വൈ., വിപിന്‍ ബി., ഷരീഫ് ചെമ്പരിക്ക, മുഹമ്മദ് പി.പി, അബ്ദുല്‍ റഹ്്മാന്‍, ഖാലിദ് എ.ആര്‍, റാഫി മാക്കോട്, അന്‍വര്‍ സാദാത്ത് എന്നിവര്‍ പ്രസംഗിച്ചു. യുഎഇ കമ്മിറ്റി പ്രസിഡന്റ് ഹനീഫ് ടി.ആര്‍ സ്വാഗതവും ക്ലബ് സെക്രട്ടറി നാസിര്‍ ഡീഗോ നന്ദിയും പറഞ്ഞു. 


Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.