Latest News

കാമുകന്‍ മൈന്‍ഡുചെയ്യാത്തതില്‍ കലിപൂണ്ട് 20കാരി കാമുകന്റെ നഗ്‌നചിത്രം ഫെയ്‌സ്ബുക്കിലിട്ടു

ലക്‌നൗ: കാമുകന്‍ മൈന്‍ഡുചെയ്യാത്തതില്‍ കലിപൂണ്ട് 20കാരി വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുണ്ടാക്കി കാമുകന്റെ നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. കാമുകന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളുണ്ടാക്കിയാണ് യുവതി ഫേസ്ബുക്കിലിട്ടത്. ലക്‌നൗവിനുസമീപത്തായിരുന്നു സംഭവം. വ്യവസായിയായ ദേവേശ് ശര്‍മ്മയാണ് യുവതിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു.

ഇതിനിടെ തന്റെ സഹോദരിക്ക് ദേവേശിന്റെ സ്ഥാപനത്തില്‍ ടെലഫോണ്‍ ഓപ്പറേറ്ററായി ജോലി കൊടുക്കാമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നത്രേ. ഇതിന് സമ്മതിക്കുകയും ചെയ്തു. പക്ഷേ, യുവതിയുടെ ആവശ്യങ്ങള്‍ കൂടിവന്നു. ഇതോടെ അയാള്‍ യുവതിയുമായി അകലാന്‍ ശ്രമിച്ചു. അവരുടെ ഫോണ്‍കോളുകളും എടുക്കാതായി. 

തന്നെ ദേവേശ് ഒഴിവാക്കുന്നു എന്ന് തോന്നിത്തുടങ്ങിയതോടെയാണ് യുവതി പ്രതികാരത്തിനായി ഇറങ്ങിയത്. മനേക്‌നഗര്‍ സ്വദേശിയാണ് യുവതി എന്നാണ് പൊലീസ് പറയുന്നത്. കേസായതോടെ യുവതി ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

Keywords:Laknow, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.